തെരഞ്ഞെടുപ്പ് തിരക്കു കഴിഞ്ഞു, ധ്യാനത്തിനായി മോദി കേദര്‍നാഥില്‍

0

കേദാര്‍നാഥ്: പൊതുതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിച്ചിതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കേദാര്‍നാഥിലെത്തി.

ഉത്തരാഖണ്ഡിലെ പരമ്പരാഗത വസ്ത്രമായ പഹാഡി ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ അര മണിക്കൂര്‍ ചെലവിട്ടശേഷം ധ്യാനത്തിനായി ഗുഹയിലേക്കുപോയി. രണ്ടു കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് അദ്ദേഹം ഗുഹയിലെത്തിയത്. ഞായറാഴ്ച രാവിലെ വരരെ അദ്ദേഹം അവിടെ തുടരും. ബദരീനാഥിലെയും സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ഞായറാഴ്ച ഉച്ചയോടെ ഡല്‍ഹിയിലേക്കു മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here