നോട്ടിനെക്കുറിച്ച് മിണ്ടിയില്ല, നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

0

ഡല്‍ഹി: നോട്ടു പിന്‍വലിക്കലുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്കു മുന്നിലേക്ക് മറ്റു കുറേ പ്രഖ്യാപനങ്ങള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട സംരംഭകര്‍ക്കു വായ്പാ പരിധി ഉയര്‍ത്തുകയും കുറഞ്ഞ വരുമാനക്കാരുടെ ഭവനവായ്പകള്‍ക്കു പലിശ നിരക്കു കുറയ്ക്കുകയം ചെയ്യുന്നതോടൊപ്പം മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ ഉയര്‍ത്തുന്ന പ്രഖ്യാപനവും പ്രധാന മന്ത്രി നടത്തി.

മുതിര്‍ന്ന പൗരന്മാരുശട 7.50 ലക്ഷം രൂപവരെയുള്ള 10 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എട്ടു ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും. പുതിയ പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, രാജ്യത്തെ 650 ജില്ലകളില്‍ ഗര്‍ഭിണികള്‍ക്ക് 6000 രൂപയുടെ സഹായം ലഭിക്കും. ഇത് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കും. ചെറുകിട സംരംഭകരുടെ വായ്പാ പരിധി 25 ശതമാനമായി ഉയര്‍ത്തും. ചെറുകിട- ഇടത്തരം സംരങ്ങള്‍ക്കു ക്രെഡിറ്റ് ഗ്യാരണ്ടി ഒരു കോടിയില്‍ നിന്ന് രണ്ടു കോടിയാക്കും. ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയിളവു ലഭിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here