ശബരിമല: കോണ്‍ഗ്രസും ഇടതുപക്ഷവും അപകടകരമായ കളി കളിക്കുന്നു: മോദി

0

തേനി: ശബരിമലയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്ലീം ലീഗും അപകടകരമായ കളി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നു. എന്നാല്‍, ബി.ജെ.പി ഒരിക്കലും അതിനനുവദിക്കില്ലെന്ന് തേനിയിലെ പ്രചാരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് ശുഷ്‌കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ടു ചെയ്യുകയെന്നാല്‍ തീവ്രവാദത്തെ അഴിച്ചുവിടുകയെന്നാണ്. അവര്‍ക്ക് വോട്ടു ചെയ്യുകയെന്നത് രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ടുചെയ്യുകയെന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനികരുടെ മിന്നലാക്രമണത്തെയും വ്യോമാക്രമണത്തെയും ചോദ്യം ചെയ്തവരെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നിങ്ങള്‍ ആലോചിക്കണം. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടിവീഴ്ചയ്ക്കും സാധ്യമല്ലെന്നും മോദി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here