ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്’; പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ കവിത

പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച് ആലപിച്ച കവിത പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍. അബി തോ സൂരജ് ഉഗ ഹെ (ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്’) എന്ന തലക്കെട്ടിലുള്ള വീഡിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 1.37 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആരോഗ്യപ്രവര്‍ത്തകരേയും കര്‍ഷകരേയും ചിത്രീകരിച്ചിട്ടുണ്ട്. പ്രചോദിപ്പിക്കുന്ന കവിത എന്നു വിശേഷണത്തോടെയാണ് കവിത ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം കവിതയിൽ ഇടം പിടിച്ചിട്ടുണ്ട്

രാജ്യത്തിന് പുതുവർഷ ആശംസകൾ അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം എല്ലാവർക്കും ആരോഗ്യവും ആനന്ദവും സമൃദ്ധിയും ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നഗരപ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ട് 2021 ലെ ആദ്യ ദിവസം തന്നെ ഒരു പദ്ധതിയുടെ ഭാഗമാകുമെന്നു പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here