കോലിയുടെ വെല്ലുവിളി ഏറ്റെടുത്ത മോദി തന്റെ വ്യായാമ മുറകളുമായി ട്വിറ്ററില്‍, ഒപ്പം കുമാരസ്വാമിക്ക് ‘ചലഞ്ച്’

0

ഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോലിയുടെ വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംഗസ് മെഡല്‍ ജേതാവ് മണിക ബാദ്രയെയും മോദി ക്ഷണിച്ചു.

രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. യോഗയ്ക്കു പുറമേ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നീ അഞ്ചു പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താന്‍ നടക്കുന്നത്. ഇതിനു പുറമേ ശ്വസന വ്യായാമവും താന്‍ ചെയ്യുന്നുണ്ട്…മോദി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ മോദിയുടെ ചലഞ്ച് ഏറ്റെടുക്കാനോ നിരസിക്കാനോ കുമാരസ്വാമി തയാറായില്ല. പകരം തന്റെ ആരോഗ്യത്തില്‍ ശ്രദ്ധാലുവായ മോദിയോട് നന്ദി അറിയിക്കുന്നുവെന്നും താന്‍ ആദരിക്കപ്പെട്ടെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ഒളിമ്പിക് വെള്ളി ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here