കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി മലയാളികൂടിയായ സിസ്റ്റര്‍ മേരി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. സഭയുടെ നാലാമത്തെ സുപ്പീരിയല്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ മേരി ജോസഫ് തൃശൂര്‍ മാള സ്വദേശിനിയാണ്.
സന്യാസ സഭയുടെ കൊല്‍ക്കത്തയിലുള്ള മദര്‍ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സഭയെ കഴിഞ്ഞ 13 വര്‍ഷമായി നയിച്ചുവന്നിരുന്നത് ജര്‍മന്‍കാരിയായ സിസ്റ്റര്‍ പ്രേമ (പിയറിക്) ആയിരുന്നു. സിസ്റ്റര്‍ സഭയുടെ കേരളം അടക്കം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയുടെ മേലധികാരിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സ്ഥാനലബ്ദി.
ആദ്യ കൗണ്‍സിലറായി സിസ്റ്റര്‍ ക്രിസ്റ്റീനയെയും രണ്ടാമത്തെ കൗണ്‍സിലറായി സിസ്റ്റര്‍ സിസിലിയെയും സന്യാസ സഭ തെരഞ്ഞെടുത്തിട്ടുണ്ട്. സിസ്റ്റര്‍ മരിയ ജുവാന്‍, പാട്രിക് എന്നിവരാണ് മൂന്നാമത്തെയും നാലാമത്തെയും കൗണ്‍സിലര്‍മാര്‍.
The Missionaries of Charity congregation has elected Sister M Joseph as its new superior general.