നാടകത്തില്‍ അഭിനയിക്കാന്‍ അവസരത്തിനെത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബിക്കിനി അണിയിച്ച് ഫോട്ടോ എടുത്ത സംവിധായകന്‍ കുടുങ്ങി. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പൂനൈ പോലീസ് അറസ്റ്റ് ചെയ്തത്.

നടക നടനും കൂടിയായ കുല്‍ക്കര്‍ണി തീയേറ്റര്‍ വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. അത്തരമൊരു വര്‍ക്ക്‌ഷോപ്പിനിടെ പരിചയപ്പെട്ട പതിനേഴുകാരിയായ പെണ്‍കുട്ടിയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്. ഓഗസ്റ്റ് 16നു കുല്‍ക്കര്‍ണി പെണ്‍കുട്ടിയെ സ്വന്തം ഫഌറ്റിലേക്കു വിളിച്ചുവരുത്തി. ആദ്യം നല്‍കിയ വസ്ത്രങ്ങളില്‍ ചിത്രങ്ങളെടുത്തശേഷം ബിക്കിനി അണിഞ്ഞ് ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ നിര്‍ദേശിച്ചു.

ആദ്യം വിസമ്മതിച്ച പെണ്‍കുട്ടി പിന്നിട് അനുസരിച്ചു. സംഭവത്തിനുശേഷം പെണ്‍കുട്ടി അമ്മയോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് അവര്‍ പോലീസിനെ സമീപിച്ചത്. ഐ.പി.സി സെക്ഷന്‍ 3564 പ്രകാരമാണ് എ്ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here