മാനസ സരോവര്‍ തീര്‍ത്ഥാടകര്‍ കുടുങ്ങി, നൂറോളം മലയാളികളും സംഘത്തില്‍

0

ഡല്‍ഹി: കൈലാസ്-മാനസസരോവര്‍ യാത്രയ്ക്കുപോയ 1575 പേര്‍ നേപ്പാളിലെ മൂന്നിടങ്ങളില്‍ കുടുങ്ങി. സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളില്‍ കുടിങ്ങിയിരിക്കുന്നവരില്‍ നൂറിലധികം മലയാളികളുണ്ട്.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം മണ്ണിടിച്ചിലുണ്ടായതാണ് ഇവരുടെ യാത്ര ദുഷ്‌കരമാക്കിയത്. ഇത് രക്ഷാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. നേപ്പാള്‍ സര്‍ക്കാരിനോട് സര്‍ക്കാരിനോട് തീര്‍ത്ഥാടകര്‍ക്ക് സഹായം എത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം കൈലാസ് മാനസരോവര്‍ യാത്ര കഴിഞ്ഞു തിരികെ വരുന്നതിനിടെ ശ്വാസതടസം നേരിട്ട് മലയാളി യാത്രിക മരിച്ചു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്.

യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ ചൈന അതിര്‍ത്തിയില്‍ എത്തിയപ്പോഴായിരുന്നു മരണം. കൈലാസ് മാനസരോവര്‍ യാത്രക്കിടെ ചൈനയിലും നേപ്പാളിലുമായി കുടുങ്ങിയ മലയാളികളടക്കമുള്ള തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here