ഡല്‍ഹി: ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനെന്ന പേരില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തശേഷം മദ്്യവയസ്‌കന്‍ നാസയിലേക്കു പോയി. വിവാഹ തട്ടിപ്പു നടത്തി മുങ്ങിയ മദ്ധ്യവയസ്‌കനായി തെരച്ചില്‍ നടന്നി പോലീസും പെണ്‍കുട്ടികയുടെ ബന്ധുക്കളും.

ദ്വാരകയിലാണ് സംഭവം. ദ്വാരക സ്വദേശി ജിതേന്ദ്രയാണ് ഗവേഷണ വിദ്യാര്‍ഥിനിയായ യുവതിയേയും കുടുംബത്തെയും കബളിപ്പിച്ചത്. നാലു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ശാസ്ത്രജ്ഞനാണെന്ന് വ്യക്തമാക്കാന്‍ ഇയാള്‍ കാണിച്ച തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്.

യു.എസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയില്‍ ചേരാന്‍ പോകുന്നുവെന്നാണ് വിവാഹത്തിന് തൊട്ടു പിന്നാലെ മധ്യവയസ്‌കന്‍ പറഞ്ഞത്. ജിതേന്ദ്ര അമേരിക്കയിലേക്ക് പോകുന്നുവെന്ന് അവകാശപ്പെട്ട് വീട്ടില്‍നിന്ന് ഇറങ്ങിതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഇയാളുടെ ലൊക്കേഷന്‍ ഗുരുഗ്രാമിലായിരുന്നു.

തുടര്‍ന്നു നടന്ന അന്വേഷണങ്ങളില്‍ ഇയാള്‍ തൊഴില്‍ രഹിതനാണെന്നും മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും വ്യക്തമായി. തട്ടിപ്പ് തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ ജിതേന്ദ്ര ഗുരുഗ്രാമിലെ വീട്ടില്‍നിന്ന് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here