മമത ബാനര്‍ജി ആക്രമിക്കപ്പെട്ടോ ? തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്‍ക്കത്ത: കാലിനു പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്തു സീറ്റിലിരുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തന്നെ നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്. മമതയുടെ കാലിന് മുറിവു പറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ എസ്.എസ്.കെ.എം ആശുപത്രിയിലേക്കു മാറ്റി.

നന്ദിഗ്രാമിലെ റെയാപാരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവച്ചാണ് സംഭവം നടന്നത്. താന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ തന്നെ തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത പറയുന്നു. കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേറ്റതായൂം അവര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ സമീപം പോലീസുകാരില്ലായിരുന്നുവെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here