കൊല്‍ക്കത്ത: ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനെതിരായി കൊല്‍ക്കത്ത മെട്രോ ചാനലില്‍ നടത്തിവന്ന ധര്‍ണ്ണ മമത ബാനര്‍ജി അവസാനിപ്പിച്ചു.
ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഐ.പി.എസിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്.
കോടതിയില്‍ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമെന്നും പ്രഖ്യാപിച്ചാണ് മമതാ ബാനര്‍ജി സമരം അവസാനിപ്പിച്ചത്. ചന്ദ്രബാബു നായിഡു സമരപ്പന്തലില്‍ എത്തിയതിന് പിന്നാലെയാണ് മായാവതി തീരുമാനം പ്രഖ്യാപിച്ചത്.
ഭരണഘടനയ്ക്ക് വേണ്ടി നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്നും അടുത്തയാഴ്ച ഈ വിഷയം ഡല്‍ഹിയില്‍ ഉയര്‍ത്തുമെന്നും സമരം അവസാനിപ്പിച്ചുകൊണ്ട് മമത പ്രഖ്യാപിച്ചു.
Loading...