കോൺഗ്രസിനെ ഇനി മല്ലികാർജ്ജുൻ ഖാർഗെ നയിക്കും, 26 ന് ചുമതല ഏൽക്കും, ആശംസകൾ നേർന്നു തരൂർ

ഡല്‍ഹി | ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മല്ലികാർജ്ജുൻ ഖാർഗെ നയിക്കും. എഐസിസി അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയെ വിജയിയായി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാൻ മധുസൂദൻ മിസ്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ഖര്‍ഗെ 7897 വോട്ടുകളും തരൂര്‍ 1072 വോട്ടുകളും നേടിയെന്നും 416 വോട്ടുകൾ അസാധുവായെന്നും മിസ്ത്രി അറിയിച്ചു. അതേസമയം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തരൂര്‍ നൽകിയ പരാതികൾക്ക് കൃത്യമായ മറുപടി നൽകുമെന്ന് മിസ്ത്രി വ്യക്തമാക്കി.

ഒന്നിച്ച് മുന്നേറാമെന്നാണ് പത്ത് ശതമാനത്തിലധികം വോട്ടുനേടിയ തരൂരിന്റെ പ്രതികരണം. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസിന് നെഹ്റു – ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള അദ്ധ്യക്ഷൻ വരുന്നത്.

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ശശി തരൂർ ആരോപിച്ചിരുന്നു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. അതേസമയം, കോൺഗ്രസിൽ ഇനി തീരുമാനങ്ങൾ പുതിയ അദ്ധ്യക്ഷന്റേതാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പാർട്ടിയിലെ തന്റെ സ്ഥാനം ഖാർഗേ ജി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ് ഖാർഗെ.

Mallikarjun Kharge elected as new Congress President, will be first non-Gandhi to hold post in over 2 decades

LEAVE A REPLY

Please enter your comment!
Please enter your name here