169 അംഗങ്ങള്‍ പിന്തുണച്ചു, ഉദ്ധവ് താക്കറെ വിശ്വാസം തെളിയിച്ചു

0

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെ മന്ത്രിസഭ വിശ്വാസം തെളിയിച്ചു. വിശ്വാസവോട്ടെടുപ്പില്‍ 169 അംഗങ്ങള്‍ സര്‍ക്കാരിനെ പിന്തുണച്ചു.

വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വളിച്ചു ചേര്‍ത്തതെന്ന് വിശ്വാസ വോട്ടെടുപ്പിനു മുമ്പ് സംസാരിച്ച ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍ വന്ദേമാതരം ആലപിക്കാത്തതിനെയും ഫഡ്‌നാവിസ് വിമര്‍ശിച്ചു. ഇത് ബഹളത്തിനു വഴിവയ്ക്കുകയും ചെയ്തു. ബഹളത്തിനു പിന്നാലെ ബി.ജെ.പി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here