മഹാരാഷ്ട്ര, ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് തുടങ്ങി

0

ഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായുള്ള 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം. ബീഹാറിലെ സമസ്തിപുര്‍, മഹാരാഷ്ട്രയിലെ സത്ര എന്നിവയാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

വിമത കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. സുപ്രീംകോടതിയില്‍ വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെയാണ് നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here