ബി.ജെ.പി പിന്‍മാറി, മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് ക്ഷണം

0

മുംബൈ: ബി.ജെ.പി പിന്മാറിയതിനു പിന്നാലെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ തിങ്കളാഴ്ച വൈകുന്നേരം 7.30നു മുമ്പ് അത് തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവസേനതന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രിയുണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തുവില കൊടുത്തും അത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പിന്മാറിയതോടെ എന്‍.സി.പിയും കോണ്‍ഗ്രസും ചര്‍ച്ചകള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കേണ്ടതില്ലെന്ന് വൈകുന്നേരത്തോടെയാണ് ബി.ജെ.പി തീരുമാനിച്ചത്. ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here