ഡല്‍ഹി: മധ്യപ്രദേശ് കേണ്‍ഗ്രസിലെ ചേരിപ്പോര് പരസ്യമാക്കി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ സിന്ധ്യ ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം ശക്തമായി. തന്നെ അനുകൂലിക്കുന്ന 20 എം.എല്‍.എമാരെ ബംഗളൂരുവിലേക്കു മാറ്റിയാണ് നിന്ധ്യയും വിമത നീക്കം.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജ്യോതിരാദിത്യ സിന്ധ്യയുമായി ആശയവിനിമയത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഇതിനിടെ, കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചുകൊണ്ട് സിന്ധ്യ സോണിയാ ഗാന്ധിക്കു കത്തു നല്‍കുകയും ചെയ്തു. രാജി പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സിന്ധ്യയെ കോണ്‍ഗ്രസ് പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.സിന്ധ്യയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് വ്യക്തമാക്കുകയും ചെയ്തു.

രാജ്യസഭാ സീറ്റ്, പി.സി.സി. അധ്യക്ഷ സ്ഥാനം തുടങ്ങിയവയെ ചൊല്ലിയാണ് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും കോര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here