ഭോപ്പാല്‍: വിശ്വാസവോട്ടിന് നില്‍ക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു. ഇതോടെ 15 മാസം ദൈര്‍ഘ്യമുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു.
ഇന്നു വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി വിശ്വാസവോട്ട് നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനം വീണ്ടും ബി.ജെ.പി ഭരണത്തിലേക്കു നീങ്ങുമെന്ന് ഉറപ്പായി.
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നല്കിയ രാജിയില്‍ 16 എണ്ണം വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു. ആറു പേരുടെ രാജി നേരത്തെ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബി.ജെ.പിക്ക് 107 അംഗങ്ങളുണ്ട്.