മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അണിയറ നീക്കങ്ങള്‍

0
13

ഡല്‍ഹി: അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശിലും കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അണിയറ നീക്കങ്ങളുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എസ്പിയുടേയും ബിഎസ്പിയുടേയും ഒപ്പം രണ്ട് സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചു.

230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയിലെങ്കിലും ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

കേവല ഭൂരിപക്ഷത്തിന് 116 സീറ്റ് വേണമെന്നിരിക്കെ രണ്ട് സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റുള്ള എസ്പിയും കോണ്‍ഗ്രസിന് പിന്തുണയറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അവകാശവാദ പ്രകാരം രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ 119 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here