ഗൂഗിള്‍പേ, ഫോണ്‍ പേ തുടങ്ങി ഓണ്‍ലൈന്‍ ഇടപാടുകളുടെ കാലമാണിത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ തരംഗമായ ഒരു ചിത്രമാണ് പുതിയൊരിനം പണംകൈമാറല്‍ കണ്ടുപിടിച്ചത്. ഒരു വനിതാ ട്രാഫിക് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്ന ചിത്രത്തിനാണ് സോഷ്യല്‍മീഡിയ ‘പോക്കറ്റ് പേ’ എന്നു പേരിട്ടത്.
തിരിഞ്ഞുനില്‍ക്കുന്ന ഉദ്യോഗസ്ഥയുടെ പാന്റിന്റെ പിറകിലെ പോക്കറ്റില്‍ കാശുതിരുകി വയ്ക്കുന്ന ദൃശ്യമാണ് തരംഗമാകുന്നത്. പൂനെയിലാണ് സംഭവം നടന്നത്. പരിശോധനയുടെപേരില്വാഹനങ്ങളില് വരുന്ന സ്ത്രീകളെ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് നടപടി. തടയപ്പെട്ട പലരും വനിതാ ട്രാഫിക് ഉദ്യോഗസ്ഥയുടെ പിന്‍പോക്കറ്റില്‍ പണം തിരുകിയശേഷം സ്കൂട്ടറുമായി പോകുന്ന കാഴ്ചകണ്ട ചെറുപ്പക്കാരാണ് ചിത്രം പകര്‍ത്തിയത്. ഒരു കെട്ടിടത്തിനുമുകളില്‍നിന്നും പകര്‍ത്തിയ ചിത്രം സോഷ്യല്മീഡിയായി പോസ്റ്റുചെയ്തതോടെയാണ് കൈക്കൂലി വാങ്ങല്‍ വൈറലായത്. ‘പോക്കറ്റ് പേ’ ആണ്, ഗൂഗിള്‍ പേയോ ഫോണ്‍ പേയോ അല്ല” എന്നാണ് ചിത്രത്തിന് ചെറുപ്പക്കാര്‍ പേരിട്ടത്.