മക്കള്‍ക്ക് ഉറക്കഗുളിക നല്‍കി, പിന്നെ കഴുത്തു ഞെരിച്ചു, വിവരങ്ങള്‍ കാമുകനെ അറിയിച്ച് വണ്ടി കയറി…

0

ചെന്നൈ: ഉറങ്ങാന്‍ കിടക്കുന്നപ്പോള്‍ മക്കള്‍ക്കും ഭര്‍ത്താവിനും ഉറക്കഗുളിക അമിത അളവില്‍ പാലില്‍ ചേര്‍ത്ത് നല്‍കി. രാവിലെയോടെ ഇളയ മകള്‍ കര്‍ണിക (നാല്) മരിച്ചു. അജയ് (ഏഴ്) അവശനിലയിലായി. ഭര്‍ത്താവ് വിജയ്ക്ക് ഗുളിക ഏറ്റില്ല.

മക്കള്‍ രാവിലെ ഉണരാത്തതിനെ കുറിച്ച് ജോലിക്കു പോകുന്നതിനു മുമ്പ് ഭര്‍ത്താവ് അന്വേഷിച്ചപ്പോള്‍ പനിയാണെന്ന് കളവു പറഞ്ഞു. കാമുകനൊപ്പം ജീവിക്കാന്‍ രണ്ടു കുഞ്ഞുങ്ങളെയും കൊന്ന് നാടുവിട്ട യുവതി ചെയ്തത് ഞെട്ടിക്കുന്ന ക്രൂരതകള്‍. ഭര്‍ത്താവ് ജോലിക്കു പോയശേഷം അഭിരാമി അജയ്ക്ക് വീണ്ടും ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് അഭിരാമി അന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചു.

വിവരങ്ങള്‍ കാമുകനെ അറിയിച്ചശേഷം ഇരുചക്രവാഹനവുമായി കുണ്ട്രത്തൂരിലെ ഒരു കടയിലെത്തി ആഭരണങ്ങള്‍ വിറ്റു. കാമുകന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തേക്കു വണ്ടി കയറി. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് വിജയ് കണ്ടത് ജീവനറ്റു കിടക്കുന്ന മക്കളെയാണ്. കാമുകന്‍ സുന്ദറിനെ പോലീസ് കസ്റ്റഡിയിലെടുത്തതോശട അഭിരാമി തിരുവനന്തപുരത്തുണ്ടെന്ന് മനസിലായി. ഇവരെ നാഗര്‍കോവിലിലേക്കു വിളിച്ചു വരുത്തിയാണ് പിടികൂടിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here