ന്യൂഡല്‍ഹി | പാര്‍ട്ടിയുടെ വിലക്കു ലംഘിച്ചു സി.പി.എം കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പങ്കെടുത്തതിനു മുതിര്‍ന്ന നേതാവ് കെ.വി. തോമസിനു കോണ്‍ഗ്രസ് അച്ചടക്ക സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ.വി. തോമസിന്റെ മറുപടി ലഭിച്ചശേഷം മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. എന്നാല്‍, കെ.പി.സി.സി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് യോഗത്തിനു പോയതെന്നും ഉടന്‍ മറുപടി നല്‍കുമെന്നുമുള്ള നിലപാടിലാണ് കെ.വി. തോമസ്.