ബി.എസ്.എഫ്. ജവാനെ ഭീകരര്‍ വീട്ടില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊന്നു

0

ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ ബി.എസ്.എഫ്. ജവാനെ ഭീകരര്‍ വീട്ടില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊന്നു.   ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഹാജിനിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ റമീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ബന്ധുക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ സഹോദരന്റെ നില ഗുരുതരമാണെന്ന് ബന്ദിപൊര പോലീസ് പറഞ്ഞു. റമീസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here