പകലത്തെ കളികള്‍ രാത്രി കോടതി കയറി, രാവിലെ 5.30ന് കോടതി പറഞ്ഞു, സത്യപ്രതിജ്ഞ നടക്കട്ടെ

0

ഡല്‍ഹി: പകല്‍ മുഴുവന്‍ നീണ്ട നാടകീയ നീക്കങ്ങള്‍ രാത്രിയില്‍ കോടതി കയറി. ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം കോണ്‍ഗ്രസ് അപ്പീല്‍ രാത്രിയോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു മുന്നില്‍.

രാത്രി7.56 ന് ബി.ജെ.പി വക്താവ് എസ്.സുരേഷ് കുമര്‍ ട്വീറ്റ് ചെയ്തു. രാവിലെ 9.30ന് സത്യപ്രതിജ്ഞ. രാജ്ഭവന്‍ 8.50ന് ഇക്കാര്യം സ്ഥിരീകരിച്ചു. തൊട്ടു പിന്നാലെ പി. ചിദംബരവും കപില്‍ സിബലും ഡല്‍ഹി ആസ്ഥാനാത്ത് വാര്‍ത്താ സമ്മേളനം നടത്തി. ഗവര്‍ണര്‍ വാജുഭായ് വാല ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചശേഷം സുപ്രീം കോടതിയിലേക്ക്. ഇതിനിടെ ബി.ജെ.പി ട്വീറ്റ് പിന്‍വലിച്ചുവെങ്കിലും മുരളീധര റാവു പത്രസമ്മേളനം നടത്തി തീരുമാനത്തെ സ്വാഗതം ചെയ്തു. ഒപ്പം ഗവര്‍ണറുടെ ഉത്തരവും പുറത്തു വന്നു.

ആദ്യം വിസമ്മതിച്ച സുപ്രീം കോടതി പന്ത്രണരയോടെ കേസ് കേള്‍ക്കാന്‍ തയാറായി. ആറാം നമ്പര്‍ കോടതി. ജസ്റ്റിസുമാരായ സിക്രി അശോക് ഭൂഷണ്‍, ബോബ്‌ഡെ എന്നിവരടങ്ങുന്നതായിരുന്നു ബെഞ്ച്. ഒന്നേമുക്കാലിനു കേസ് എടുത്തു. കോണ്‍ഗ്രസിനായി അഭിഷേക് മനു സിംഗ്വി, ബി.ജെ.പിക്കായി മുകള്‍ റോത്തഗി. ശക്തമായ വാദത്തിനിടെ കോടതിയും അഭിഭാഷകരും എല്ലാം ചൂടായി. ഗവര്‍ണറുടെ മുന്നിലെ രേഖകള്‍ കാണാതെ തീര്‍പ്പാക്കുന്നത് എങ്ങനെയെന്ന് കോടതി. സുസ്ഥിര സര്‍ക്കാര്‍ എന്നതിനാവണം ഗവര്‍ണര്‍ മുന്‍കൈയെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ഒടുവില്‍ അഞ്ചേമുക്കാലോടെ കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞ ഗവര്‍ണര്‍ പറഞ്ഞപോലെ. യെദ്യൂരപ്പയ്ക്ക് നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കണം. അപ്പോഴേക്കും ബംഗൂരു നഗരം വെളുത്തു കഴിഞ്ഞിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here