കര്‍ണാടക: ഗവര്‍ണറെ തള്ളി, ചര്‍ച്ച പുന:രാരംഭിച്ചു

0

ബംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ഗവര്‍ണര്‍ നല്‍കിയ സമയപരിധി ഉച്ചയ്ക്ക് ഒന്നരയ്ക്ക് അവസാനിക്കും. ഇന്ന് സഭ സമ്മേളിച്ചപ്പോള്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരാന്‍ സ്പീക്കര്‍ മുഖ്യമന്ത്രി കുമാരസ്വാമിയെ ക്ഷണിച്ചു.

ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിച്ച് ഉച്ചയ്ക്കു മുമ്പ് ഭൂരിപക്ഷത്തില്‍ വ്യക്തതവരുത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് വ്യക്തമായിട്ടില്ല. അതിനിടെ കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസും നല്‍കി. .

LEAVE A REPLY

Please enter your comment!
Please enter your name here