ബംഗളൂരു: ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ മടക്കി കീശയില്‍ വച്ചുതിനു പിന്നാലെ വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താതെ കര്‍ണാടക നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. സഭ വെള്ളിയാഴ്ച 11നു വീണ്ടും ചേരും.

എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുന്നതു സംബന്ധിച്ച് വ്യക്തത തേടി കോണ്‍സ്ര് സുപ്രീം കോടതിയെ സമീപിക്കും. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്കുള്ളില്‍ ധര്‍ണ നടത്താന്‍ ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തന്റെ നേതൃത്വത്തിലുള്ള സഖ്യമന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകമുള്ള പ്രമേയമാണ് അദ്ദേഹം അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here