ബംഗളൂരു: സര്‍ക്കാരിനെ നിലനിര്‍ത്താനും തള്ളിയിടാനുമുള്ള കര്‍ണാടകത്തിലെ രാഷ്ട്രീയ ചക്കളത്തിപ്പോര് അടുത്ത തലത്തിലേക്ക്. പ്രശ്‌നം പരിഹരിക്കുന്നതിനായി 22 കോണ്‍ഗ്രസ് മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതിനു പിന്നാലെ സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷ് കൂടി മറുകണ്ടം ചാടി. നേരത്തെ ബി.ജെ.പിയ്‌ക്കൊപ്പം നിന്നിരുന്ന നാഗേഷ് ഒരു മാസം മുമ്പാണ് മന്ത്രിസഭയിലെത്തിയത്.

ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നാഗേഷ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രാജി നല്‍കിയശേഷം നാഗേഷ് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് തിരിച്ചു. വിമത എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കള്‍ ബന്ധപ്പെട്ടുവരുകയാണ്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകാനുള്ള ശ്രമത്തിലാണ് ഭരണമുന്നണി.

അതിനിടെ, കര്‍ണാടകത്തിലെ സര്‍ക്കാരിനെ ഗവര്‍ണറെ ഉപയോഗിച്ച് മറിച്ചിടാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നു. എന്നാല്‍, സ്പീക്കര്‍ പ്രമേയത്തിന് അനുമതി നല്‍കില്ല. ഇതില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here