12 സീറ്റ് നേടി ബി.ജെ.പി, ജയിച്ചവര്‍ മന്ത്രിസഭയിലേക്ക്

0

കര്‍ണാടകയില്‍ യെദ്യുരപ്പ സര്‍ക്കാരിന് ആശ്വാസം. ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ 12 ലും ബി.ജെ.പി വിജയിച്ചു. ജയിച്ച 12 പേരും മന്ത്രിസഭയിലേക്ക്.

കോണ്‍ഗ്രസ് രണ്ടു സീറ്റുകള്‍ നേടിയപ്പോള്‍ ജെ.ഡി.എസിന് ഒന്നും ലഭിച്ചില്ല. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി.ജെ.പി നേതാവ് ശരത് ബച്ചെ ഗൗഡ വിജയിച്ചു.

കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായി. ശിവജി നഗര്‍ നിലനിര്‍ത്തി. ഹുന്‍സൂര്‍ ജെ.ഡി.എസില്‍ നിന്നു പിടിച്ചെടുത്തു. ജയിച്ച 12 പേരെയും മന്ത്രിമാരാക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here