മാന്ത്രിക സംഖ്യ? ബി.ജെ.പി മുന്നേറ്റം, കോണ്‍ഗ്രസിനു തിരിച്ചടി

0

 

PartyLead/Trend
BJP104
CONGRESS78
JDS38
Others2

 

Updating…

 • 115 സീറ്റുവരെ ലീഡു ചെയ്ത ബി.ജെ.പി 106 ലേക്കു താഴ്ന്നു
 • കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 സീറ്റുകള്‍ക്കു മുകളിലേക്ക് ലീഡ് ഉയര്‍ത്തി ബി.ജെ.പി
 • സിദ്ധരാമയ്യയും കുമാരസ്വാമിയും നേരിടുന്നത് ശക്തമായ മത്സരം, രണ്ടു പേരും വിയര്‍ക്കുന്നു
 • കേവല ഭൂരിപക്ഷത്തിന് അടുത്ത്, വിരളിലെണ്ണാവുന്ന സീറ്റുകള്‍ക്ക് അകലെ നില്‍ക്കുമ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങി. കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പാളിയ ചിത്രം വ്യക്തം
 • ലിംഗായത്ത് മേഖലകളിൽ ബിജപിക്ക് വൻ നേട്ടം. കോൺഗ്രസിന്റെ തന്ത്രം തിരിച്ചടിച്ചു. വൊക്കലിഗ മേഖലകളിൽ കരുത്ത് തെളിയിച്ച് ജെഡിഎസ്.
 • കര്‍ണാടകയുടെ ആറു മേഖലകളില്‍ ഒരിടത്തും കോണ്‍ഗ്രസിന് മുന്നേറ്റം നേടാനായില്ല. 5 മേഖലകളിലും ബി.ജെ.പി മുന്നേറ്റം.
 • ബി.ജെ.പി മൂന്നക്കം കടന്നു: 213 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 100 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 74, ജെഡിഎസ് 40
 • സിദ്ധരാമയ്യ ബദാമിയില്‍ മുന്നില്‍, ചാമുണ്ഡേശ്വരിയില്‍ പിന്നില്‍, മകന്‍ യതീന്ദ്ര വരുണയയില്‍ മുന്നേറുന്നു.
 • എച്ച്.ഡി. കുമാരസ്വാമി രാമനഗരിയില്‍ മുന്നില്‍
 • ആദ്യ ഫലങ്ങള്‍ നല്‍കുന്നത് കര്‍ണാടകയില്‍ തൂക്കു ഭരണത്തിന്റെ സൂചനകള്‍. 179 സീറ്റുകളുടെ സൂചനകള്‍ വരുമ്പോള്‍ 79 വീതം കോണ്‍ഗ്രസും ബി.ജെ.പിയും
 • പോസ്റ്റല്‍ വോട്ടുകളില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു മണ്ഡലങ്ങളിലും പിന്നില്‍
 • പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു. ആദ്യം ബി.ജെ.പി മുന്‍തൂക്കം, പിന്നീട് കോണ്‍ഗ്രസ് മുന്നേറ്റം. ബി.ജെ.പിക്ക്  31 , കോണ്‍ഗ്രസ് 37, ജനതാദള്‍ 10 സീറ്റുകളില്‍ ലീഡ്.

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിശാ സൂചകമായി വിലയിരുത്തപ്പെടുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. 224 മണ്ഡലങ്ങളില്‍ 222 എണ്ണങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക.

ഇന്ന് രാവിലെ എട്ടുമുതല്‍ സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. കര്‍ണാടകയെ ഇളക്കി മറിച്ച തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. കിംഗ്‌മേക്കറാകാമെന്ന കണക്കു കൂട്ടലിലാണ് ജനതാദള്‍. റെക്കോര്‍ഡ് രേഖപ്പെടുത്തി 72.36 ശതമാനം പോളിങ്ങാണ് ഈ വര്‍ഷംനടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here