ബൊപ്പയ്യ പ്രൊടേം സ്പീക്കര്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്

0

ബംഗളൂരു: നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെ വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി. ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണറുടെ ഉത്തരവിനു പിന്നാലെ ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സഭയിലെ മുതിര്‍ന്ന നേതാവ് വി.ആര്‍. ദേശ്പാണ്ഡെയെ പ്രോടേം സ്പീക്കറാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ല. 2009 മുതല്‍ ബൊപ്പയ്യ കര്‍ണാടക നിയമസഭാ സ്പീക്കറായിരുന്നു. 2011 ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച 11 എം.എല്‍.എമാരെ അയോഗ്യരാക്കിയത് ബൊപ്പയ്യയായിരുന്നു. ഇതില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചുണ്ടിക്കാട്ടി വീണ്ടും സുപ്രീം കോടതിയിലേക്കു നീങ്ങുകയാണ് കോണ്‍ഗ്രസ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here