കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന്‍ കുറ്റക്കാരന്‍, ആറു മാസം തടവു

0
5

ഡല്‍ഹി:  കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന്‍ കുറ്റക്കാരന്‍. ആറു മാസം തടവു ശിക്ഷ വിധിച്ച് സുപ്രീം കോടതി. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റിങ് ജഡ്ജ് ശിക്ഷിക്കപ്പെടുന്നത്. കര്‍ണ്ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസ് കര്‍ണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. തൊലിയുടെ നിറമനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നതെന്നും കോടതിയലക്ഷ്യം കോടതിലക്ഷ്യം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.  അതേസമയം, താന്‍ കീഴടങ്ങില്ലെന്നും വേണമെങ്കില്‍ അറസ്റ്റു ചെയ്യട്ടെയെന്നും ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here