ശ്രീനഗറില്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ജ്വല്ലറി ഉടമയെ വെടിവച്ചു കൊന്നു; പുതിയ നിയമം അംഗീകരിക്കില്ലെന്ന് തീവ്രവാദികള്‍

ശ്രീനഗര്‍: 40 വര്‍ഷമായി കശ്മീരില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന
പഞ്ചാബില്‍ നിന്നുള്ള 70 കാരനായ ജ്വല്ലറി ഉടമയെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയ സത്പാല്‍ നിഷലെന്ന പഞ്ചാബുകാരനാണ് കൊല്ലപ്പെട്ടത്.

പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള നിഷാല്‍ കുടുംബം 1980 കളുടെ അവസാനംമുതല്‍ ശ്രീനഗറില്‍ താമസിച്ചുപോരുകയായിരുന്നു. തീവ്രവാദികളെപേടിച്ച് കശ്മീര്‍ പണ്ഡിറ്റുകള്‍ വീടുകളില്‍ നിന്ന് ഓടിപ്പോയ ഘട്ടത്തിലും കൊല്ലപ്പെട്ട നിഷാലിന്റെ പിതാവും കുടുംബവും അവിടെ തങ്ങുകയായിരുന്നു. ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം നിഷാല്‍ ശ്രീനഗര്‍ നഗരത്തിലെ ഉയര്‍ന്ന സുരക്ഷയുള്ള ഇന്ദിര നഗറില്‍ ഒരു വീട് വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് മോട്ടോര്‍സൈക്കിളിലെത്തിയ തീവ്രവാദികള്‍ നിഷാലിനുനേരെ വെടിയുതിര്‍ത്തത്. ഉടന്‍തന്നെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സത്പാല്‍ നിഷല്‍ മരണപ്പെട്ടു.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാസയോഗ്യമായ നിയമം അംഗീകരിക്കാനാവില്ലെന്നും തദ്ദേശീയ കശ്മീരികള്‍ ഒഴികെയുള്ള ആരെങ്കിലും സ്വത്ത് സമ്പാദിച്ചാല്‍ അവരെ ‘അധിനിവേശക്കാരായി’ പരിഗണിക്കുമെന്നാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ച അവരുടെ പ്രസ്താവനയില്‍ പറയുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം തീവ്രവാദികള്‍ ലക്ഷ്യമിടുന്ന ആദ്യത്തെ ഡൊമൈസല്‍ സര്‍ട്ടിഫിക്കറ്റ് ഉടമയാണ് നിഷാല്‍. ഈ വര്‍ഷം ആദ്യം തന്റെ വാസസ്ഥല സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടനെ, ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള ഹനുമാന്‍ മന്ദിറില്‍ ഒരു കടയും ബദാമി ബാഗിലെ കരസേന ആസ്ഥാനത്തിന് സമീപം ഇന്ദിര നഗറില്‍ ഒരു വീടും നിഷാല്‍ വാങ്ങിയതാണ് തീവ്രവാദികളെ പ്രകോപിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here