ജെല്ലിക്കെട്ട് അനിശ്ചിതത്വത്തില്‍: തമിഴ്‌നാട്ടില്‍ വീണ്ടും പ്രതിഷേധം

0

ചെന്നൈ: ഓര്‍ഡിനന്‍സ് അല്ല, നിയമനിര്‍മാണമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനായി വീണ്ടും സമരം. ഇതോടെ ഇന്ന് ആരംഭിക്കാനിരുന്ന ജെല്ലിക്കെട്ട് നടത്തുന്നതില്‍ ചിലയിടങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.  സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചു ദിവസത്തെ പ്രക്ഷോഭത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നു. നിരോധനമേര്‍പ്പെടുത്തിയുള്ള സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതോടെയാണ് ജെല്ലിക്കെട്ട് നടത്താനുള്ള അവസരം ലഭിച്ചത്.

അളകനെല്ലൂരിലേക്കുള്ള വഴികളെല്ലാം തടസപ്പെടുത്തി കൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. ട്രെയിന്‍ ഉപരോധവും തുടരുകയാണ്. ആവണിപുരത്തും പാലമേട്ടിലും ചെന്നൈ മറീനാ ബീച്ചിലും പ്രതിഷേധം നടക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here