ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷന്‍

0
23

ഡല്‍ഹി: ജെ.പി. നദ്ദ പുതിയ ബി.ജെ.പി അധ്യക്ഷന്‍. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന യോഗത്തിലാണ് പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. വൈകുന്നേരം നാലു മണിയോടെ നദ്ദ ചുമതലയേറ്റു.

അഞ്ചര വര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ് നദ്ദ എത്തുന്നത്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ നദ്ദയ്ക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മറ്റാരും മത്സര രംഗത്തുണ്ടായിരുന്നില്ല. അമിത് ഷാ ആഭ്യന്തരമന്ത്രിയായതോടെ നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ അദ്ദേഹം അംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here