36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ, ചന്ദ്രയാൻ 3 അടുത്ത വർഷം

ശ്രീഹരിക്കോട്ട | ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒ.യുടെ എല്‍.വി.എം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. എല്‍.വി.എം 3 സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രമാണ് രചിക്കപ്പെട്ടത്.

ഇന്ത്യന്‍ മണ്ണില്‍നിന്ന് 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിക്കുന്നതു ആദ്യമാണ്. വാണിജ്യ വിക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒയ്ക്ക് ലഭിക്കുന്നത് 1000 കോടി രൂപയുടെ സാമ്പത്തിക ലാഭമാണ്. 72 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു വൺ വെബ് നൽകുന്നത് 2000 കോടി രൂപയാണ്. അടുത്ത വിക്ഷേപണം ജനുവരിയിൽ നടക്കും.

10 ടണ്‍വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിക്കാന്‍ എല്‍.വി.എം.-3 റോക്കറ്റിന് ശേഷിയുണ്ട്.isro launches 36 oneweb satellites

LEAVE A REPLY

Please enter your comment!
Please enter your name here