ഇറോം ശര്‍മിള അട്ടപാടിയിലെത്തി

0
3

കോയമ്പത്തൂര്‍: മണിപ്പൂരിലെ ജനങ്ങള്‍ ഇനിയും ഉത്ബുദ്ധരാകേണ്ടതെണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും മനസ്സിലായതെന്ന് ഇറോം ശര്‍മിള.  കോയമ്പത്തൂര്‍ വഴി അവര്‍ ഇന്ന് രാവിലെ അട്ടപാടിയിലെത്തി. മണിപ്പൂരിലെ ബി.ജെ.പിയുടെ ജയം പണത്തിന്റെയും കൈയ്യൂക്കിന്റേതുമാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ കൈവിട്ടതെന്നും ഇറോം ശര്‍മിള പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ തന്നെ പിന്തുണക്കുന്നതുകൊണ്ടാണ് അവധി ചിലവഴിക്കാന്‍ കേരളം തെരഞ്ഞെടുത്തതെന്നും എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ വേണ്ടിയാണ് ഇവിടെയെത്തിയതെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here