ഇന്ന് യോഗദിനം, പ്രമുഖര്‍ പങ്കെടുത്ത് രാജ്യമൊട്ടുക്കും യോഗ പരിശീലനം

0

ഡെറാഡൂണ്‍: യോഗയുടെ പ്രസക്തി ഓര്‍മ്മപ്പെടുത്തി ഇന്ന് അന്താരാഷ്ട്ര യോഗദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാദിനത്തിന്റെ ഭാഗമായി ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിച്ച് 2014 ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വനഗവേഷണ കേന്ദ്രത്തില്‍ നടന്ന ദേശീയതല യോഗദിനാചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയുെട നേതൃത്വത്തിലും യോഗ ദിനം ആചരിച്ചു. കൊച്ചിയില്‍ ഐ.എന്‍.എസ് ജമുനയില്‍ നാവിക ഉദ്യോഗസ്ഥരും യോഗ അഭ്യസിച്ചു. മാനവീയം വീഥിയില്‍ നടന്ന യോഗദിനാചരണത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here