കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി

0
5

മുംബൈ: ഏദന്‍ കടലിടുക്കില്‍ നിന്നും ലൈബീരിയന്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി. എം.വി.ലോര്‍ഡ് മൗണ്ട്ബാറ്റണ്‍ എന്ന ലൈബീരിയന്‍ ചരക്കുകപ്പല്‍ റാഞ്ചാനായിരുന്നു ശ്രമം. എന്നാൽ ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ഐഎന്‍എസ് ശാരദ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ സലാല തീരത്തിനു തെക്കുപടിഞ്ഞാറ് പട്രോളിംഗ് നടത്തവെയാണ് എം.വി.ലോര്‍ഡ് മൗണ്ട്ബാറ്റണില്‍നിന്ന് ഐഎന്‍എസ് ശാരദയിലേക്ക് അപായ സന്ദേശമെത്തിയത്. ഉടൻ തന്നെ ഇന്ത്യന്‍ പടക്കപ്പല്‍ സംഭവസ്ഥലത്തേക്കു തിരിച്ചു. ഏഴു മണിയോടെ ഇന്ത്യന്‍ സംഘത്തിന് ലൈബീരിയന്‍ കപ്പലിനരികെ എത്തി അക്രമി സംഘത്തെ നേരിടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here