ഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച  ആദ്യ കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിൻ പ്രതീക്ഷിച്ചതിനെക്കാൾ  നേരത്തെ വിപണിയിലെത്തിയേക്കും. ഐ.സി.എം.ആറും ഇന്ത്യൻ വാക്സിൻ നിർ‍മാണ കമ്പനിയായ ഭാരത് ബയോടെക്കും ചേർന്ന് വികസിപ്പിച്ച വാക്സിൻ ഫെബ്രുവരി മാസത്തോടെ വിപണിയിലെത്തുമെന്നാണ് ഒരു മുതിർ‍ന്ന ഗവേഷകനെ ഉദ്ധരിച്ച് വാർ‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നത്.

കൊവിഡ് 19നെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ വാക്സിനാണ് കൊവാക്സിൻ. ഐ.സി.എംആറിൻ്റെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സഹായത്തോടെയാണ് കൊവാക്സിന്റെ ഗവേഷണം. വാക്സിൻ ഇതുവരെ മികച്ച ഫലപ്രാപ്തി കാണിച്ചതായി കൊവിഡ് 19 ടാസ്ക് ഫോഴ്സ് അംഗവും ഐ.സി.എംആറിലെ ശാസ്ത്രജ്ഞനുമയ രജനി കാന്ത് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരി, മാർച്ച്  മാസങ്ങളോടെ വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here