ഇന്ത്യയും പാകിസ്താനും അണിചേരുന്ന സൈനിക അഭ്യാസം റഷ്യയില്‍ ?

0

ഡല്‍ഹി: അതിര്‍ത്തിയില്‍ ആവര്‍ത്തിക്കുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കിടയില്‍ ഇന്ത്യ പാകിസ്താന്‍ സംയുക്ത സൈനിക അഭ്യാസത്തിന് അരങ്ങൊരുങ്ങുന്നു. റഷ്യയില്‍ വരുന്ന സെപ്റ്റംബറില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇരു രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാങ്ഹായി സഹകരണ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭീകര വിരുദ്ധ സൈനിക നടപടികളുടെ അഭ്യാസ പ്രകടനത്തില്‍ ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങളും പങ്കെടുക്കും. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയും പാകിസ്താനും സൈനിക അഭ്യാസത്തിനു ഒരേ വേദിയിലെത്തുന്ന പരിപാടിയായി ഇതു മാറും.
2001ലാണ് എസ്.ഒ.സിയുടെ രൂപീകരണം നടന്നത്. 2005 ല്‍ നിരീക്ഷണ പദവിയുണ്ടായിരുന്ന ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പൂര്‍ണാംഗത്വം ലഭിച്ചത്തോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here