മുഖം തുണികൊണ്ട് മൂടി, മദ്യം കുടിപ്പിച്ചശേഷം ഊഴമിട്ടു പീഡിപ്പിച്ചു… കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, സസ്‌പെന്‍ഷന്‍

0
22

ഹൈദരാബാദ്: ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെ ലോറി ഡ്രൈവറും സംഘവും ശീതളപാനീയത്തില്‍ മദ്യം ചേര്‍ത്തു നല്‍കി അര്‍ദ്ധബോധാവസ്ഥയിലാക്കി. പിന്നെ ഊഴമിട്ട് പലതവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതാണു മരണകാരണമായതെന്നും പോലീസ് പറയുന്നു. ഷംഷാബാദില്‍ ബുധനാഴ്ച രാത്രി നടന്ന ക്രുരമായ കൊലപാകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഷംഷാബാദ് പോലീസ് സ്‌റ്റേഷനിലെ മൂന്നു ഉദ്യോസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാഗ്ദാനം നല്‍കി കെണിയില്‍പ്പെടുത്തിയ സംഘം പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു ഹൈദരാബാദ് ബംഗളൂരു ദേശീയപാതയില്‍ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ വീടുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന് അഭിഭാഷക സംഘടന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആരിഫും ശിവയുമാണ് ലോറിയില്‍ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാന്‍ വൈകിയതുകൊണ്ട് അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തായ മറ്റു പ്രതികള്‍ എത്തുകയായിരുന്നു. വൈകുന്നേരം ആറിനാണ് യുവതി ഇവരുടെ കെണിയില്‍ കുടുങ്ങിയത്.

രാത്രി ഒമ്പതിന് യുവതി സഹോദരിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു. 9.44 ന് സഹോദരി തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടന്നാണ് വീട്ടുകാര്‍ പോലീസിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here