ജീപ്പിനു മുന്‍പില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട് യാത്രചെയ്ത സൈനിക മേധാവിക്ക് ബഹുമതി

0
2

ഡ​ൽ​ഹി: സൈനിക ജീപ്പിനു മുന്‍പില്‍ ഫറൂഖ് അഹമ്മദ് ദാര്‍ എന്ന കശ്മീരി യുവാവിനെ കെട്ടിയിട്ട് യാത്രചെയ്ത സൈനിക മേധാവിക്ക് ബഹുമതി.  ജീ​പ്പ്​ ഒാ​ടി​ച്ച പ​ട്ടാ​ള മേ​ജ​ർ​ക്ക്​ ക​ര​സേ​ന മേ​ധാ​വി​യു​ടെ പ്ര​ശം​സാ​പ​ത്രം.

മേജര്‍ നിതിന്‍ ഗോഗോയ് ആണ് കലാപത്തിന് എതിരായ മികച്ച സേവനത്തിന് സൈനിക ബഹുമതി ലഭിച്ചിരിക്കുന്നത്. തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ൽ നി​ര​ന്ത​ര​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്​ മേ​ജ​ൻ ലീ​തു​ൽ ഗോഗോ​യി​ക്ക്​ ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​​ന്റെ പ്ര​ശം​സാ​പ​ത്രം ല​ഭി​ച്ച​താ​യി സൈ​നി​ക വ​ക്​​താ​വ്​ അ​മ​ൻ ആ​ന​ന്ദ്​ പ​റ​ഞ്ഞു. ജ​മ്മു-​ക​ശ്​​മീ​രി​ൽ അ​ടു​ത്ത​യി​ടെ ജ​ന​റ​ൽ റാ​വ​ത്ത്​ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച​ത്.  മനുഷ്യ കവചം തീര്‍ത്ത സംഭവത്തില്‍ ഇദ്ദേഹത്തിന് എതിരെ അന്വേഷണം നടക്കുന്നുണ്ട്.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സംഭവം പരിശോധിക്കാന്‍ തയാറായത്. മുഖ്യമന്ത്രി മെഹബൂബ മഫ്തി പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സൈന്യവും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here