ഹിമാചൽ നിയമസഭാ തെരഞ്ഞടുപ്പ് നവംബർ 12 ന്, ഗുജറാത്തിലെ തീയതി പിന്നീട്

ന്യൂഡൽഹി | ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. നവംബർ 12ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 8 ന്.

ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബർ 25 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 29 വരെ പത്രിക പിൻവലിക്കാം. അതേസമയം, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 55,07261 വോട്ടർമാരാണ് ഹിമാൽ പ്രദേശിലുള്ളത്. 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചൽ സർക്കാറിന്റെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്.

himachal assembly election on november 12

LEAVE A REPLY

Please enter your comment!
Please enter your name here