ലഖ്‌നൗ: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്ന ഉന്നാവ് പെണ്‍കുട്ടിയെ തല്‍ക്കാലം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീകോടതി. പെണ്‍കുട്ടിയുടെ ചികിത്സ ലഖ്‌നൗവിലെ ആശുപത്രിയില്‍ തുടരും. ഡോക്ടര്‍മാരുടെ അനുമതിയോടെ പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കിംഗ് ജോര്‍ജ് ആശുപത്രി അധികൃതരും വ്യക്തമാക്കി.

എന്നാല്‍, ഇന്നലെ മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെടുന്നത് ഡോക്ടര്‍മാരെ ആശങ്കയിലാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സ തുടരുന്നതാണ് താല്‍പര്യമെന്ന കാര്യവും ഉത്തരവ് മരവിപ്പിക്കുമ്പോള്‍ സുപ്രീംകോടതി നിരീക്ഷിച്ചു.

യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇദ്ദേഹത്തെ കണ്ട് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയുടെ കാറില്‍ ട്രക്ക് വന്നിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here