ഡല്‍ഹി: കപില്‍ മിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസംഗത്തില്‍ തല്‍ക്കാലം കേസെടുക്കില്ലെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇപ്പോള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തും. ഇതു സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനോ സഹായിക്കൂവെന്നും ഡല്‍ഹി പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കപ്പെട്ട രണ്ടോ മൂന്നോ ക്ലിപ്പുകള്‍ മാത്രമല്ല, ഇതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഡല്‍ഹിയില്‍ അരങ്ങേറിയിട്ടുണ്ട്. ഇവ പരിശോധിച്ചുവരുകയാണെന്നും അതിനുശേഷം മാത്രമേ കേസെടുക്കാനാകൂവെന്നും പോലീസ് വ്യക്തമാക്കി. സോളിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് അംഗീകരിച്ച് കേസ് ഏപ്രില്‍ 13 ലേക്കു മാറ്റുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here