റാം റഹിമിന് ശിക്ഷ 20 വര്‍ഷം കഠിന തടവ്, 30 ലക്ഷം പിഴ

0
3

രോഹ്തക്: ഗുര്‍മീത്‌റാം റഹീം സിംഗിന് സി.ബി.ഐ കോടതി വിധിച്ചത് 10 വര്‍ഷം കഠിനതടവ് വീതം രണ്ടു ശിക്ഷയും 30 ലക്ഷം രൂപ പിഴയും. ശിക്ഷ ഒരുമിച്ച് അനുഭവിക്കാന്‍ കോടതി അനുവദിക്കാത്ത സാഹചര്യത്തില്‍ 20 വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. വിധി പ്രസ്താവിച്ച ഉടന്‍ 10 വര്‍ഷം തടവും 65,000 രൂപ പിഴയുമെന്ന വിവരമാണ് പുറത്തുവന്നിരുന്നത്.

രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കുറ്റത്തിന് പത്തു വര്‍ഷം വീതം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ഇരുവര്‍ക്കും 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. കേണു മാപ്പപേക്ഷിച്ചശേഷവും ഉണ്ടായ വിധി കേട്ട് ഗുര്‍മീത് കോടതിയില്‍ നിന്ന് പോകാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചാണ് ഗുര്‍മീതിനെ ജയിലിലെത്തിച്ചത്. ശിഷ്യരായ രണ്ടു യുവതികളെ 2002ല്‍ മാനഭംഗത്തിനു വിധേയമാക്കിയ കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. വിധി പുറത്തുവന്നതിനു പിന്നാലെയും ചില സ്ഥലങ്ങളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റാം റഹീമിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here