ഡല്‍ഹി: അഞ്ചു മുതല്‍ 10 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരുടെ ആദായ നികുതി പത്തു ശതമാനത്തിലേക്ക് കുറച്ചേക്കും. ഇതടക്കം ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പ്രത്യക്ഷ നികുതി നിയമം കൊണ്ടുവരുന്നതിനുള്ള സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കി.

നിലവില്‍ 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനവും അഞ്ചു മുതല്‍ പത്തു ലക്ഷം വരെ 20 ശതമാനവും അതിനു മുകളില്‍ 30 ശതമാനവുമാണ് നികുതി. 2019 ലെ ഇടക്കാല ബജറ്റില്‍ അഞ്ചുലക്ഷം രൂപവരെയുളളവരെ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 10 മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമായി കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here