പ്ലേ സ്റ്റോറില്‍ നിന്ന് വായ്പാ ആപ്ലിക്കേഷനുകള്‍ നീക്കംചെയ്തു

മൊബൈല്‍ ഫോണ്‍ വായ്പാ ആപ്ലിക്കേഷനുകള്‍ വഴി വായ്പയെടുത്ത് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വായ്പാ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ലോക്ഡൗണ്‍ കാലത്താണ് വാട്‌സാപ് വഴി മറ്റു ഈടുകളൊന്നുമില്ലാതെ വായ്പകള്‍ ലഭിക്കുമെന്ന് മോഹിപ്പിച്ച് നിരവധി പേരെ തട്ടിപ്പിനിരയാക്കിയത്. 1000 രൂപാ മുതല്‍ വായ്പയെടുത്തവര്‍ ഇരട്ടിയിലധികം തിരിച്ചടച്ചിട്ടും നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് തട്ടിപ്പിനെക്കുറിച്ച് പുറലോകമറിഞ്ഞത്.

ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് വായ്പാ സംഘങ്ങള്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തിയത്. കേരളത്തില്‍ ഇത്തരം തട്ടിപ്പിനിരയായ നിരവധിപേരാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും ഇതേപരാതികള്‍ വ്യാപകമായതോടെയാണ് ഗൂഗിള്‍ ഇത്തരം ആപ്ലിക്കേഷനുകളെ നീക്കംചെയ്തത്. ഹൈദരാബാദില്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെ കടം വാങ്ങിയാള്‍ ആത്മഹത്യ ചെയ്തിനെത്തുടര്‍ന്നാണ് ഗൂഗിള്‍ വേഗത്തില്‍ നടപടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here