ആകാശത്തേക്ക് വെടിവച്ച് സ്വാമിനി വിവാഹ ചടങ്ങ് ആഘോഷിച്ചു; ഒരാള്‍ മരിച്ചു

0

sadhvi-deva-thakurചണ്ഡിഗഡ്: ഹരിയാനയിലെ കര്‍ണാലില്‍ ഒരു വിവാഹചടങ്ങിനിടെ വെടിയുതിര്‍ത്തത് ദുരന്തത്തില്‍ കലാശിച്ചു. ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. പ്രതിശ്രുത വരന്റെ അമ്മായിയാണ് വെടിയേറ്റ് മരിച്ചത്.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ, ആള്‍ ദൈവമായിസ സ്വയം പ്രഖ്യാപിച്ചിട്ടുള്ള ആള്‍ ഇന്ത്യ ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂറും അവര്‍ക്കൊപ്പം വന്ന ഒരു ഡസനോളം സ്വകാര്യ സുരക്ഷ ജീവനക്കാരുമാണ് ആകാശത്തേക്ക് വെടിവയ്പ്പ് നടത്തിയത്. ഒരാളുടെ തോക്കിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനിടെ, സമീപത്തെ നൃത്തവേദിയിലേക്ക് വെടിയുണ്ടകള്‍ പായുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സ്വാമിനിയും സംഘവും ഓടി രക്ഷപെട്ടു. സംഘത്തിനെതിരെ കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും മകേസ് എടുത്തതായി പോലീസ് അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here