ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലവസരം നല്‍കുന്ന സര്‍വകലാശാലയായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ എംപ്ലോയബിലിറ്റി റാങ്കിംഗ് ആന്‍ഡ് സര്‍വേ (ഗിയേഴ്‌സ് 2020) പ്രകാരമാണ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നേട്ടം കൈവരിച്ചത്. ആഗോളതലത്തില്‍ 27-ാമത്തെ റാങ്കാണ് ഇതില്‍ ഐഐടി ദില്ലി നേടിയത്. 2019 -ല്‍ 54 റാങ്കില്‍ നിന്നാണ് 2020-ല്‍ 27 റാങ്കിലേക്ക് ഉയര്‍ന്നത്.

ഫ്രഞ്ച് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ എമര്‍ജിംഗ് ആന്റ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2020 ലെ തൊഴില്‍ സാധ്യതയുടെ കാര്യത്തില്‍ ഐഐടി ദില്ലി ലോകത്തിലെ 27-ാമത്തെ മികച്ച റാങ്കാണ് നേടിയത്. അതേസമയം, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 71-ാം സ്ഥാനത്തെത്തി. 2019 ലെ 43-ാം റാങ്കില്‍ നിന്ന് താഴേക്കാണ് പോയതെന്നു മാത്രം.

കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഹാര്‍വാര്‍ഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രണ്ടാം സ്ഥാനത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here