ഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം 6.1 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. 7.3 വളര്‍ച്ചനേടുമെന്നായിരുന്നു ഏപ്രിലിലെ പ്രവചനം.
ആഗോള വിപണിയിലാകെ മാന്ദ്യം അനുഭവപ്പെടുമെന്നും ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2018 ലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8 ആയിരുന്നു. 2020 ല്‍ ഇതു ഏഴു ശതമാനമാകുമെന്നാണ് കണക്കാക്കിയിരുന്നത്.